കലക്ക വെള്ളത്തിൽ മീൻ പിടിക്കാനിരുന്ന കേരള സർക്കാർ മനപ്പായസം കുടിച്ചത് വെറുതെയായി:
തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി മാറിയ; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അഥവാ ആകാശ പാത തുറന്നു. പണിചെയ്ത ഉദ്യോഗസ്ഥരെക്കൊണ്ട് ഉൽഘാടനം ചെയ്യിപ്പിച്ച കേന്ദ്ര സർക്കാർ നടപടി മാതൃകാപരം:
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനിരുന്ന കേരള സർക്കാർ മനപ്പായസം കുടിച്ചത് വെറുതെയായി.കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്കച്ചി കൊത്തിക്കൊണ്ടു പോയി എന്ന് പറഞ്ഞ പോലായി ഫ്ലൈ ഓവർ കാര്യം. ഉത്‌ഘാടന മാമാങ്കങ്ങളുടെ പേരിൽ നടന്നു വരുന്ന ലക്ഷങ്ങളുടെ ചെലവിലും ലാഭം.
എങ്കിലും ഇതിന്റെ പേരിൽ ക്രെഡിറ്റ് അടിച്ചെടുക്കാൻ കാത്തിരുന്ന പൊതുമരാമത്ത് മന്ത്രിയുടെയും വായടഞ്ഞു. കേന്ദ്ര മന്ത്രി ജയശങ്കർ ഇവിടെ വന്നു മേൽപ്പാലത്തിന്റെ പുരോഗതി തിരക്കിയപ്പോൾ പിണറായി മുതൽ താഴോട്ടുള്ളവർക്ക് ഏനക്കേടുണ്ടായത് കേരളം കണ്ടതാണ്.കേന്ദ്ര പദ്ധതികൾ അടിച്ചു മാറ്റി കിറ്റ് പോലെ എല്ലാം സ്വന്തം പേരിലാക്കുന്നത് നല്ല കീഴ്വഴക്കവുമല്ല.
പല കാരണങ്ങൾ മൂലം പദ്ധതി പൂർത്തിയാകാൻ കാലതാമസം എടുത്തുവെങ്കിലും ഇപ്പോൾ മേൽപ്പാത അഥവാ എലിവേറ്റഡ് ബ്രിഡ്ജ് ഉത്‌ഘാടനമില്ലാതെ തുറന്നു കൊടുത്തത് മാതൃകാപരമായ ഒരു പ്രക്രിയ തന്നെയാണ് . കഴക്കൂട്ടം നിവാസികളുടെ ഒരു ചിരകാലാഭിലാഷമാണ് ഇവിടെ പൂർത്തീകരിക്കപ്പെട്ടത് . കേന്ദ്ര സർക്കാരിനും അതിന്റെ പ്രവർത്തകർക്കും കലാധ്വനി ന്യൂസിന്റെ അഭിനന്ദനങ്ങൾ.