വെളിയം; വെളിയം ഗവ.എൽ.പി. സ്കൂളിൽ കലാധ്വനി മാസിക വായനാലോകം പദ്ധതിക് ആരംഭമിട്ടു .നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വായനാലോകം പദ്ധതിയുടെ ഉത്ഘാടനം കലാധ്വനി മാസികയുടെയും കലാധ്വനി ന്യൂസ് ചാനലിന്റെയും ന്യൂസ് കോ- ഓർഡിനേറ്ററായ സിനി ജൂലൈ 08 -നു സ്കൂൾ അസംബ്ലിയിൽ നിർവഹിച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജനയ്ക്ക് കലാധ്വനിയുടെ പ്രതി നൽകിയാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത് .
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഗീതാകുമാരി അമ്മ,അദ്ധ്യാപകരായ സരള ഗീതാകുമാരി ,അമ്പിളികല,പ്രീപ്രൈമറി ടീച്ചറായ ലീന എന്നിവർ സന്നിഹിതരായിരുന്നു .