തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ഫാസിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സാംസ്കാരിക നായകന്മാരും പ്രതിഷേധം സംഘടിപ്പിച്ചു. ഉണര്‍വ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ടി.പി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചത്.
കേരളത്തിലെ കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഭവമെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണടച്ച് ഇരുട്ടാക്കുകയാണ് .കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയന് പ്രവര്‍ത്തിക്കണമെന്നും ടി പി സെന്‍കുമാര്‍ ഓര്‍മ്മപ്പെടുത്തി.
യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ഫാസിസത്തിനെതിരേയാണ് ഉണര്‍വ് സാസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഏകദിന പ്രതിഷേധം സംഘടിപ്പിച്ചത്. കടപ്പാട്:ജനം