നട്ടെല്ലും,ധീരതയും, സത്യസന്ധതയും ,ആത്മാർത്ഥതയുമുള്ള പോലീസുകാരന്റെ പര്യായമായി മാറിയ കളമശ്ശേരി എസ്.ഐ.അമൃതരംഗൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും അതുപോലെ ജനഹൃദയങ്ങളിലും താരമായിരിക്കുന്നു .ഒരു രാഷ്ട്രീയക്കാരന്റെ വിലകുറഞ്ഞ വിരട്ടലിനും ഭീഷണിക്കും എതിരെ നിലകൊണ്ട് ജനസമൂഹത്തിന്റെ നന്മക്കായി പ്രവർത്തിച്ചതിനാണ് ജനങ്ങൾ അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത്. അതെന്തെന്നാൽ ജനസംരക്ഷണത്തിന്റെ സത്യമുഖമാണ് അദ്ദേഹനം തന്റെ കർമരംഗത്ത് പ്രതിഫലിപ്പിച്ചത്.
ഒരു സംഘർഷ മേഖലയിൽ നിഷ്പക്ഷമായ പ്രവർത്തനം നടത്തിയതിന്റെ പേരിൽ .. കുറ്റവാളികളെന്നോ , ഗുണ്ടകളെന്നോ ഇല്ലാതെ .. രാഷ്ട്രീയത്തിന്റെ മറപിടിച്ച് പോലീസിനെ ഭരിക്കാനെത്തുന്നവരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് അമൃതരംഗനെ പോലെ ഇനിയും ഏറെപ്പേർ മുന്നോട്ടു വരണമെന്ന് ഇപ്പോൾ ജനം പറഞ്ഞു തുടങ്ങിയിരിക്കുന്നു . പ്രത്ത്യേകിച്ചും നമ്മുടെ നാട് രക്ഷപ്പെടണമെങ്കിൽ.ഇതു പറയുമ്പോൾ ഇതിനു മുമ്പ് ആരും ഇതുപോലെ ഉണ്ടായിട്ടില്ല എന്നല്ല പറഞ്ഞു വരുന്നത്. മുമ്പും ഇതു പോലെ പ്രവർത്തിച്ചിട്ടുള്ള ചിലരെങ്കിലുമുണ്ടായിട്ടുണ്ട് .പക്ഷെ അവരെയെല്ലാം സസ്പെന്ഷൻ കൊടുത്തും മറ്റുവിധത്തിൽ ഒതുക്കിയ ചരിത്രവും പിറകെയുമായിട്ടുമുണ്ട് .മാത്രവുമല്ല അപ്പോഴൊക്കെയും പൊതുജനങ്ങൾക്കും എന്ത് കൊണ്ടോ മിണ്ടാട്ടവുമുണ്ടായിരുന്നില്ല.അതുകൊണ്ടുകൂടിയാണ് സദ്ഗുണ സമ്പന്നരും മികച്ചവരുമായ പല പോലീസുദ്യോഗസ്ഥരും രാഷ്ട്രീയ ചട്ടുകങ്ങളുടെ അടിമകളായിതീർന്ന് കാലം കഴിച്ച് പോകുന്നതും.
സംഘർഷ മേഖലയിൽ എസ്.ഐ . അമൃതരംഗൻ ..അദ്ദേഹത്തിന് സർക്കാർ നൽകിയ പരിശീലനത്തിന്റെ യഥാർത്ഥ മാതൃക ..ധീരമായും ,ആദ്മാർത്ഥമായും നിര്വഹിക്കുകയാണുണ്ടായത്. അതിനാണ് ജനങ്ങൾ അദ്ദേഹത്തെ ആദ്മാർത്ഥമായി അഭിനന്ദിച്ചത്. ജനങ്ങൾക്ക് ഒരുപക്ഷെ ഇത്തരമൊരനുഭവം സിനിമയിലെങ്ങാനുമെ കാണാൻ കഴിഞ്ഞിട്ടുണ്ടാകു .. ഇപ്പോൾ ഓരോരുത്തരും ഞാനുൾപ്പെടെ ..പോലീസിൽ നിന്നുലഭിച്ചിരിക്കാനിടയുള്ള തിക്താനുഭവങ്ങൾ ഓർത്തതു കൊണ്ട് കൂടിയാകാം അമൃതരംഗനെ ജനം മനസ് തുറന്ന് അനുകൂലിച്ചത് .രാഷ്ട്രീയക്കാർക്കാണ് ഇതൊരു പാഠമാകേണ്ടത് .ജോലിയും കൂലിയുമില്ലാതെ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുന്ന ഇവരെ നിയന്ത്രിച്ചാൽ തന്നെ പൊലീസിന് സത്യസന്ധമായും,സുഗമമായും കാര്യനിര്വഹണം നടത്താനാകുമെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.
വരുംകാലങ്ങളിൽ പൊലീസിലെ ഉന്നതോദ്യോഗസ്ഥർ അടക്കമുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥർ അമൃതരംഗന്റെ പാത പിന്തുടർന്നേക്കാമെന്നാണ് ഇപ്പോൾ പൊതു സമൂഹം വച്ചുപുലർത്തുന്ന പ്രതീക്ഷ .അതോടൊപ്പം പോലീസിനെ വിരട്ടി കാര്യം നേടുന്ന രാഷ്ട്രീയ ലോബികളുടെ വിരട്ടൽ സമ്പ്രദായത്തിനും അറുതിയുണ്ടാകണമെന്നും പൊതുസമൂഹം ആവശ്യപ്പെടുന്നു. അതോടൊപ്പം അമൃതരംഗനു ജനങ്ങൾ നൽകിയ ഉറച്ച പിന്തുണ അദ്ദേഹത്തിന്പാരയാകരുതേയെന്നും പ്രാർത്ഥനയുണ്ട്…R.Subhash..Rtd Naval Officer,Chief editor.