കള്ളപ്പണം വെളുപ്പിക്കൽ; സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്:
ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ്, കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിഉർ റഹ്മാൻ, കാമ്പസ് ഫ്രണ്ട് ഡൽഹി ജനറൽ സെക്രട്ടറി മസൂദ് അഹമ്മദ്, പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് ആലം എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
വിചാരണയ്ക്കായി മാര്‍ച്ച് 18ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലഖ്നൗവിലെ പി എം എൽ എ കോടതി പ്രതികൾക്ക് സമൻസ് അയച്ചു. പ്രതികൾ നിലവിൽ ജയിലിലാണ്. ഹത്രാസ് കേസുമായി ബന്ധപ്പെട്ട് പ്രതികൾ വർഗ്ഗീയ കലാപത്തിന് ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.courtesy..brave india