കശ്മീർ ഭീകരാക്രമണം തകർത്ത സൈനികരുടെ ധീരതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി:

കശ്മീർ ഭീകരാക്രമണം തകർത്ത  സൈനികരുടെ ധീരതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി:

കശ്മീർ ഭീകരാക്രമണം തകർത്ത സൈനികരുടെ ധീരതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി:

ന്യൂഡൽഹി:കശ്‍മീരിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാല് ഭീകരരെ വധിച്ച് , ഭീകരാക്രമണം തകർത്ത സൈനികരുടെ ധീരതയെ അഭിനന്ദിച്ച് പ്രധാനമന്ത്രി , ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സൈനികർ ഒരിക്കൽ കൂടി തങ്ങളുടെ ധീരതയും പ്രൊഫഷണലിസവും കാഴ്ച്ച വച്ചു. സൈനികരുടെ ജാഗ്രതയ്ക്ക് നന്ദി. ജമ്മുവിൽ
താഴേത്തട്ടിലുള്ള ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ഹീനമായ നീക്കമാണ് സൈന്യം തകർത്തത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. വിദേശകാര്യ സെക്രട്ടറിയും മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു.

മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ സമാനമായ രീതിയിൽ വലിയ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യം. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.