കശ്മീർ വിഷയത്തിൽ യുഎന്നിൽ അടിയന്തിര ചർച്ച ആരംഭിച്ചു . അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ചൈനയുടെ ആവശ്യത്തെ തുടർന്ന് അത്തരത്തിലാണ് ചർച്ച . പാക് പ്രതിനിധിയെ യു എൻ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .യോഗത്തിൽ കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടാണ് റഷ്യയ്ക്കുള്ളത് . ചൈനയുടെ പിൻബലമാണ് പാകിസ്ഥാനുള്ളത് .എന്നാൽ ഫ്രാൻസ്,ബ്രിട്ടൻ തുടങ്ങിയ അംഗങ്ങളെല്ലാം ഇന്ത്യയെ പിന്തുണക്കുന്നവരാണ് .ഉഭയകക്ഷി ചർച്ച വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് റഷ്യൻ വക്താവ് പ്രതികരിച്ചത്.
അതേ സമയം കശ്മീർ വിഷയത്തിൽ അമേരിക്കയുടെ സഹായം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡൊണാൾഡ് ട്രമ്പിനെ ടെലിഫോണിൽ വിളിച്ചതായും , സഹായം തേടിയതായും സൂചനയുണ്ട് .(കടപ്പാട്.. ജനം)