സി.പി.എം, സി.ഐ.ടി.യു നേതാവായ ഷെയ്ഖ് ഖനിക്കെതിരെയാണ് മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തത്.
ന്യൂഡൽഹി : കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കലാപ ശ്രമം ഉണ്ടാക്കാൻ സിപിഎം ശ്രമമെന്നു ആരോപണം . കശ്മീരിലെ വിഘടനവാദികള്‍ക്ക് അനുകൂലമായി നോട്ടീസ് വിതരണം ചെയ്ത സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു .മധ്യപ്രദേശിലെ സി.പി.എം, സി.ഐ.ടി.യു നേതാവായ ഷെയ്ഖ് ഖനിക്കെതിരെയാണ് മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ജസ്‌വീന്ദര്‍ സിംഗാണ് ലഘുലേഖ തയ്യാറാക്കിയത്. ലോക്ജാതന്‍ പ്രകാശന്‍ ആണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.കശ്മീർ വിഷയത്തിൽ ഇന്ത്യയിൽ കലാപങ്ങൾ ഉണ്ടാക്കാൻ പാകിസ്ഥാനും , ഭീകരരും ശ്രമിക്കുന്നതിനു പിന്നാലെയാണ് രാജ്യത്തിനകത്ത് നിന്ന് തന്നെ രാജ്യവിരുദ്ധമായ നീക്കമെന്നാണ് ആരോപണം.courtesy..East Coast daily