കശ്‍മീരിൽ മെഹബൂബ മുഫ്തിയുടെ വലംകൈയായ വഹീദ് ,ഭീകരർക്കായി സർക്കാർ വാഹനത്തിൽ ആയുധങ്ങൾ കടത്തി; സാമ്പത്തിക സഹായവും:പക്ഷെ കുടുങ്ങി:

ശ്രീനഗർ:പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളുമായി NIA കുറ്റപത്രം.ജമ്മു കശ്മീരിലെ വിഘടനവാദികളും ഭീകരരും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തിയുടെ അടുത്ത അനുയായിയും വലം കൈയുമായിരുന്ന വഹീദ് ഉർ റഹ്മാൻ പരയുടെ ഭീകരബന്ധമാണ് എൻഐഎ സ്ഥിരീകരിച്ചിരിക്കുന്നത് .

പാകിസ്താൻ സ്വദേശിയും നിരവധി ജവാൻമാരുടെ വീരമൃത്യുവിന് കാരണക്കാരനുമായ ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ അബു ദുജാനയ്ക്ക് വഹീദ് ഉൽ റഹ്‌മാൻ 10 ലക്ഷം രൂപ കൈമാറിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വഹീദിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചും ഗൺ റണ്ണിംഗ് റാക്കറ്റിനെക്കുറിച്ചും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനെ കുറിച്ചുമെല്ലാം എൻഐഎയുടെ കുറ്റപത്രത്തിൽ പരാമർശമുണ്ട്.

കശ്മീർ താഴ്‌വരയിൽ പിഡിപി നടത്തുന്ന വിഘടനവാദവും ഭീകരതയോടുള്ള മൃദുസമീപനവും എൻഐഎയുടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്മീരിലെ സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷനായിരുന്ന വഹീദ് കശ്മീർ താഴ്‌വര അശാന്തമാക്കാനും സൈന്യത്തിന് നേരെ കല്ലെറിയാനുമായി ഹുറിയത്തുകൾക്ക് 5 കോടി രൂപ നൽകിയെന്നും എൻഐഎ കണ്ടെത്തി. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെയാണ് വഹീദ് 5 കോടി രൂപ ഹുറിയത്തുകൾക്ക് നൽകിയത്.കശ്മീരിൽ വിഘടനവാദം ശക്തമായി നിലനിർത്താൻ ഭീകരർക്ക് ധനസഹായവും ആയുധങ്ങളും നൽകിയത് വഹീദാണ്.