കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി:
കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റി.നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റം . സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നു പ്രതികരിച്ച അനീഷ് രാജിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.ഇത് മുഖ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ജോയിന്റ് കമ്മീഷണർ ഇടതുസഹയാത്രികനെന്ന ശക്തമായ ആരോപണം അന്ന് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിരുന്നു. ഇങ്ങനെയൊരു പ്രസ്താവന ജോയിന്റ് കമ്മീഷണർ നടത്താൻ പാടില്ലാത്തതാണ്.