കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; സംഭവത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു:
കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ആസൂത്രിതമായി നടത്തിയതെന്ന് പറയപ്പെടുന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിനെതിരെയും, മറ്റു രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.
ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് റിയാസിന്റെ മൊഴിയിലാണ് കേസെടുത്തത്.അതേസമയം ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസാണ്. കൊലപാതകം ആസൂത്രിതമാണെന്നും റിയാസ് പറഞ്ഞു.
തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് ചികിത്സയിലാണ്. മുണ്ടത്തോട്ടെ മുസ്‌ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇയാളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്.
മാത്രവുമല്ല ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.