കാബൂള്‍ വിമാനത്താവളത്തിന്സമീപം ചാവേര്‍ സ്‌ഫോടനം: 13 പേർ കൊല്ലപ്പെട്ടു, കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്:
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.സ്ഥലത്ത് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളു. അമേരിക്കയുടേയും ബ്രിട്ടന്റേയും സൈനികര്‍ നിലയുറപ്പിച്ച സ്ഥലത്താണ് വൈകിട്ടോടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഐ എസ് ഭീകരരാണെന്നാണ് സൂചന.അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.