കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ പാസാക്കി ലോക്സഭ:
ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് ഭാഗമായി സമർപ്പിച്ച ബിൽ ലോക്സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ബില്ല് പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.
ലോക്സഭ സഭ സമ്മേളിച്ച ഉടന്‍ തന്നെ പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. അതിനു ശേഷം സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നതോടെ സഭയിൽ ബഹളം തുടങ്ങി.. അതേസമയം എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്റിൽ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവും. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ പാർലമെന്റില്‍ ഉത്തരം നൽകുമെന്ന് മോദി വ്യക്തമാക്കി.