കൊല്ലം: മുന്നോക്ക വിഭാഗത്തിന് സർക്കാർ സർവ്വീസിൽ പത്ത് ശതമാനം സംവരണം നൽകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഗ്ദാനം നടപ്പിലാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത് തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനമായി മാത്രം കണ്ടാൽ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കുമെന്നും രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ലെന്നും പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്നും എന്നാൽ ഇപ്പോൾ ആരെയും പിന്തുണയ്ക്കുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന ത്രികോണ മത്സരമാണ് എല്ലായിടത്തും നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.പത്തനാപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകായയിരുന്നു വെള്ളാപ്പള്ളി.