കാലവർഷം… ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കണമെന്ന നിര്‍ദ്ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ഡി ജി പി :
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയ്ക്ക് ജാഗ്രത പാലിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ സുരക്ഷാ പ്രോട്ടോകോള്‍ പരമാവധി പാലിച്ചായിരിക്കും പോലീസ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.