കാശ്മീർ: ദേശവിരുദ്ധ നിലപാടുമായി മെഹ്ബൂബ ; കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നു:

കാശ്മീർ: ദേശവിരുദ്ധ നിലപാടുമായി മെഹ്ബൂബ ; കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നു:

കാശ്മീർ: ദേശവിരുദ്ധ നിലപാടുമായി മെഹ്ബൂബ ; കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നു:

ശ്രീനഗർ :മെഹ്ബൂബ മുഫ്തിയുടെ ദേശ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൂടുതൽ നേതാക്കൾ പിഡിപി വിടുന്നു.. 16 നേതാക്കളാണ് പാർട്ടിയിൽ നിന്നും രാജിവെയ്ച്ചത്. കൂടുതൽ നേതാക്കൾ പാർട്ടിവിട്ടത് പിഡിപിയ്ക്കും മെഹ്ബൂബ മുഫ്തിയിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.നേതാക്കളുടെ കൂട്ടരാജി പിഡിപിയെ ഞെട്ടിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിൽ ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന മെഹ്ബൂബയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നേരത്തെ മൂന്ന് പിഡിപി നേതാക്കൾ പാർട്ടിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുന്നത്. ഇതോടെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ടവരുടെ എണ്ണം 19 ആയി.ഇനിയും കൊഴിഞ്ഞു പോക്ക് കൂടാനാണ് സാധ്യതഎന്നാണ് റിപ്പോർട്ടുകൾ.

വാൽക്കഷണം :രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് ശക്തി പകരാൻ കോൺഗ്രസ് പോലുള്ള ചില രാഷ്ട്രീയ പാർട്ടികളും അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായിക്കണ്ട് പി ഡി പി യെ പിന്തുണക്കുന്നതും പാകിസ്ഥാന് ജയ് വിളിക്കുന്നതുമൊക്കെ അത്തരക്കാരുടെ ഇരട്ടത്താപ്പാണെന്നു നാമിനിയെങ്കിലും തിരിച്ചറിയണമെന്ന് മാത്രമല്ല അധികാരത്തിൽ നിന്ന് എന്നെന്നേക്കുമായി മാറ്റിനിർത്താനുള്ള വഴികളാണ് തേടേണ്ടതും..