ഭോപ്പാല്‍ : സന്യാസിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനക്ക് സ്ത്രീകളെ പീഡിപ്പിക്കുന്നു വെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ ആത്മീയ സംഘടനയായ അധ്യാത്മിക് വിഭാഗ് സംഘടിപ്പിച്ച സന്ത് സമാഗമത്തിലായിരുന്നു ദ്വിഗ്വിജയ് സിംഗ് സന്ന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഇരിക്കെയായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം.
കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവാദ പരാമര്‍ശം. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി ജയ് ശ്രീറാം വിളി തട്ടിയെടുത്തിരിക്കുകയാണ്. ശ്രീരാമന് ജയ് വിളിക്കുന്നവര്‍ സീതയെ മറക്കുന്നെന്നും ദിഗ്വിജയ് പറഞ്ഞു.
നേരത്തെയും ഇത്തരത്തില്‍ ദിഗ്വിജയ് സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബജ്രംഗ ദളും, ബിജെപിയും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നു എന്നായിരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിഗ്വിജയ് സിംഗിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.courtesy…janam