കാസർകോട് : ലഹരി ഉൽപന്നങ്ങൾ പിടികൂടി; കടത്തിയത് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിൽ :
കാസർകോട് : കാസർകോട് കുമ്പളയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന ലഹരി ഉൽപന്നങ്ങൾ പോലീസ് പിടികൂടി. പരിശോധനക്കിടെ കുമ്പള പോലീസാണ് ഹാൻസ് ഉൽപന്നങ്ങൾ പിടികൂടിയത്. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലൻസിലാണ് ഇവ കടത്തിയത്.കണ്ണൂർമട്ടന്നൂർ സ്വദേശി പി.പി.മുസാദിക്കിൻ്റെ പേരിൽ പോലീസ് കേസെടുത്തു.