കാർഗിൽ സ്മരണയിൽ രാജ്യം : കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രതിരോധ മന്ത്രി:

കാർഗിൽ സ്മരണയിൽ രാജ്യം : കാർഗിൽ യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച് പ്രതിരോധ മന്ത്രി:

കാര്‍ഗില്‍: കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദരവ് അര്‍പ്പിച്ചു. ശ്രീനഗറിലെത്തിയ അദ്ദേഹം സൈനികോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ജവാന്മാരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചതും രാജ്നാഥ് സിംഗ് ആയിരുന്നു. ജൂലൈ 14 ന് ഇന്ത്യാ ഗേറ്റിലെ നാഷണല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നും ആരംഭിച്ച ജ്യോതി പ്രയാണം 11 നഗരങ്ങള്‍ കടന്ന് ദ്രാസിലെത്തിയാണ് അവസാനിക്കുന്നത്.