കിറ്റും പെന്ഷനും നല്കുന്നതാണോ വികസനം..? കിറ്റും പെന്ഷനും നൽകാൻ മാത്രമായി ഒരു സർക്കാരെന്തിന്:

കിറ്റും പെന്ഷനും നല്കുന്നതാണോ  വികസനം..? കിറ്റും പെന്ഷനും നൽകാൻ മാത്രമായി ഒരു സർക്കാരെന്തിന്:

കിറ്റും പെന്ഷനും നല്കുന്നതാണോ വികസനം..? കിറ്റും പെന്ഷനും നൽകാൻ മാത്രമായി ഒരു സർക്കാരെന്തിന്:

തുടര്ഭരണം സ്വപ്നം കാണുന്ന സർക്കാരിന് നേട്ടങ്ങളായി പറയാൻ കിറ്റും പെന്ഷനും മാത്രമോയെന്ന് പൊതുസമൂഹം ചോദിക്കുന്നു. എന്തെന്നാൽ എവിടെയും കാണുന്ന എല്ലാവിധ പരസ്യങ്ങളിലും ഈ രണ്ടു സംഗതികളുമാണ് എടുത്ത് കാണിച്ചിരിക്കുന്നത്. ഇതു പോലുള്ള സർവീസുകൾക്ക് ഒരു സർക്കാരെന്തിനെന്ന ചോദ്യമാണിപ്പോൾ ഉയർന്നു കേൾക്കുന്നത്.

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

സർക്കാരിന്റെതായി കൊണ്ട് വരേണ്ട വികാസനോന്മുഖമായ കാര്യങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. വികസനം എന്ന് പറയുന്നതിലൊക്കെയും അഴിമതിയുടെ കരങ്ങൾ കാണാവുന്നതാണ്. ഉദാഹരണത്തിന് കിഫ്‌ബി തന്നെ എടുക്കാം. എല്ലാ പണമിടപാടുകളിലും ആഡിറ്റും മറ്റും നടക്കുമ്പോൾ ഇവിടെ ആഡിറ്റോ മറ്റോ നടക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് എന്ത് കൊണ്ട് ഒരുത്തരമില്ല.

ജനങ്ങൾ തിരഞ്ഞെടുത്തയക്കുന്നവർക്ക് ജനങ്ങളോട് ഉത്തരം പറയാനും ബാധ്യതയുണ്ട് . അതിനാൽ തന്നെ വിദ്യാഭ്യാസമുള്ള, ജനങ്ങളോടൊപ്പം നിൽക്കുന്ന ,ജനങ്ങളോട് നല്ല ഭാഷയിൽ സംസാരിക്കുന്ന ജനപ്രതിനിധികളെ മാത്രം തിരഞ്ഞെടുക്കുക (അത് ഏത് പാർട്ടിയായാലും) .കേരളം ഇന്ന് ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്. ഇപ്പോഴത്തെ ജീര്ണതയിൽ നിന്നൊരു മോചനമെന്നതാണത് . അഴിമതിയില്ലാത്ത വികസനം എന്ന ചിരകാല സ്വപ്നം പൂവണിയണമെങ്കിൽ ഇതാ ആ സമയം സമാഗതമായിരിക്കുന്നു.