തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന വിശദീകരണവുമായി പിഎസ്സി. ശാരീരിക ക്ഷമതാ പരിശോധനയടക്കം നടത്തിയത് വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നെന്നും പിഎസ്സി അറിയിച്ചു.
റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ഉദ്യേഗാർഥികളിൽ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്കിയ ഹർജിയിലാണ് പിഎസ്സിയുടെ മറുപടി. ഹർജിക്കാർ ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നും ഇപ്പോൾ ഇത്തരമൊരു ഹർജിയുമായി വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പിഎസ്സി, ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.