ഇടുക്കി: കെഎസ്ആര്‍ടിസി ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരുക്ക്. ഇടുക്കി പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. കുമളിയില്‍ നിന്ന് മുണ്ടക്കയേത്ത്ക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു വെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡില്‍ നിന്നും വട്ടം മറിഞ്ഞ് താഴേക്ക് പതിച്ചെങ്കിലും റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.