ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ജീവനക്കാരുടെ ക്ഷാമ ബത്ത അഞ്ച് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ക്ഷാമ ബത്തയ്ക്ക് പുറമെ പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡി ആറും അഞ്ച് ശതമാനമാണ് വര്‍ധിപ്പിച്ചത്.
നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത. അഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ 17 ശതമാനമായി ഉയരും. ഇതിലൂടെ രാജ്യത്തെ അമ്പത് ലക്ഷം ജീവനക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുക.ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്. ഇത് ജീവനക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ ദീപാവലി സമ്മാനമാണെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകരമാണ് നിലവിലെ പരിഷ്‌കരണം.