കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; അമിത് ഷാ ആഭ്യന്തരം ; നിർമ്മല ധനകാര്യം , രാജ്‌നാഥ് സിംഗ് പ്രതിരോധം :

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; അമിത് ഷാ ആഭ്യന്തരം ; നിർമ്മല ധനകാര്യം , രാജ്‌നാഥ് സിംഗ്  പ്രതിരോധം :

ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കും. രാജ്നാഥ് സിംഗാണ് പ്രതിരോധ മന്ത്രി. നിർമ്മല സീതാരാമൻ ധനകാര്യമന്ത്രിയാകും. എസ്.ജയശങ്കർ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും.നിതിൻ ഗഡ്കരി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി. രാം വിലാസ് പസ്വാൻ ഭക്ഷ്യവകുപ്പ് മന്ത്രി. കൃഷി വകുപ്പ് , ഗ്രാമവികസനം , പഞ്ചായത്തി രാജ് വകുപ്പുകൾ നരേന്ദ്ര സിംഗ് തോമർ കൈകാര്യം ചെയ്യും. രവിശങ്കർ പ്രസാദാണ് നിയമ മന്ത്രി. വിവര സാങ്കേതിക വകുപ്പും രവിശങ്കർ പ്രസാദിനാണ്.