കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി മുരളീധരന് വധഭീഷണി. ഇതോടനുബന്ധിച്ച് ഒരാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് കുളത്തറ സ്വദേശി ബാദലാണ് കസ്റ്റഡിയിലുള്ളത്. സ്പെഷ്യല്‍ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുന്നു. കോഴിക്കോട് സെന്‍ട്രല്‍ എക്സൈസിലെ ഇന്‍സ്പെക്ടറാണ് ഇയാള്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.