കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്ഥിതി വിലയിരുത്തി കേന്ദ്ര മന്ത്രിമാരടങ്ങുന്ന സംഘം; കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്തത് :

കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്ഥിതി വിലയിരുത്തി കേന്ദ്ര മന്ത്രിമാരടങ്ങുന്ന സംഘം; കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്തത് :

കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സ്ഥിതി വിലയിരുത്തി കേന്ദ്ര മന്ത്രിമാരടങ്ങുന്ന സംഘം; കോവിഡിനെ നേരിടാൻ കേന്ദ്രം ഇതുവരെ ചെയ്തത്:

ഇന്ത്യയില്‍ ഇതുവരെ 73 കോവിഡ് 19 കേസുകളിലാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലെ മൂന്നു കേസുകളില്‍ രോഗം ഭേദമാവുകയും അവര്‍ ആശുപത്രി വിടുകയും ചെയ്തു. ലോകാരോഗ്യ സംഘടന കോവിഡ് 19 നെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. 114 രാജ്യങ്ങളിലായി 118,000 കൊറോണ വൈറസ്‌ കേസുകളാണുള്ളത്.

ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബര്‍ 31ന് ആദ്യ കേസ് വന്നതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായിച്ചേര്‍ന്ന് സ്ഥിതി ഗതികള്‍ സ്ഥിരമായിവിലയിരുത്തുകയും അവലോകനം ചെയ്യുകയുമാണ്.
2020 ജനുവരി 30ന് ലോകാരോഗ സംഘടന കൊവിഡ് 19 നെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ ജനുവരി 8ന് തന്നെ ഇന്ത്യയുടെ ഇടപെടലുകള്‍ തുടങ്ങിയിരുന്നു. ആരോഗ്യ മേഖലയില്‍ സംസ്ഥാന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് 2020 ജനുവരി 17ന് നിര്‍ദേശം നല്‍കി. അതേദിവസം തന്നെ നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി.

കോവിഡ് 19 കൈകാര്യം ചെയ്യുന്നതിന് സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റയ്ക്കു താമസിപ്പിച്ചു ചികിത്സ, പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ദ്രുതകര്‍മ്മ സംഘം തുടങ്ങിയവ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ വിവിധ നടപടികള്‍ സ്വീകരിച്ചു.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ജനുവരി 17ന് സ്‌ക്രീനിംഗ് തുടങ്ങുകയും 21ന് ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്‌ വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും പിന്നീടത് 30 വിമാനത്താവളങ്ങളില്‍ക്കൂടി തുടങ്ങുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാരെയും 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യുന്നു. അതുപോലെ തന്നെ 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിട തുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നു.

ഇന്ത്യ എല്ലായ്‌പ്പോഴും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെ കേന്ദ്ര സർക്കാർ ഇങ്ങനെ മടക്കിക്കൊണ്ടുവന്നു. ഇതിനു പുറമേ, ഇറ്റലിയില്‍ നിന്ന് 83 പേരെ ഇന്നലെ എത്തിച്ച് കര്‍ശന നിരീക്ഷണത്തിലാക്കി. ആശുപത്രികളിലുള്ള മുഴുവന്‍ രോഗികളുടെയും നില മെച്ചപ്പെട്ടു.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ജനുവരി 17ന് സ്‌ക്രീനിംഗ് തുടങ്ങുകയും 21ന് ചെന്നൈ, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്‌ വിമാനത്താവളങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും പിന്നീടത് 30 വിമാനത്താവളങ്ങളില്‍ക്കൂടി തുടങ്ങുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാരെയും 30 വിമാനത്താവളങ്ങളില്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയുംചെയ്യുന്നു. അതുപോലെ തന്നെ 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിട തുറമുഖങ്ങളിലും എത്തുന്ന കപ്പലുകളിലെ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നു.

ഇന്ത്യ എല്ലായ്‌പ്പോഴും വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധയുള്ള രാജ്യമാണ്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് 2020 ഫെബ്രുവരി ഒന്നു മുതല്‍ തന്നെ യഥാസമയം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. 900 ഇന്ത്യന്‍ പൗരന്മാരെ കേന്ദ്ര സർക്കാർ ഇങ്ങനെ മടക്കിക്കൊണ്ടുവന്നു. ഇതിനു പുറമേ, ഇറ്റലിയില്‍ നിന്ന് 83 പേരെ ഇന്നലെ എത്തിച്ച് കര്‍ശന നിരീക്ഷണത്തിലാക്കി. ആശുപത്രികളിലുള്ള മുഴുവന്‍ രോഗികളുടെയും നില മെച്ചപ്പെട്ടു.(courtesy to Janam Tv for picture and the news…being public interested one.)