‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും:
കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിനാണ് കേസെടുത്തത്. കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചതിനാണ് കേസ്.
കിഫ്ബി സിഇഒ കെ എം എബ്രാഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കുമാണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി.
കിഫ്ബിയുടെ ബാങ്കിംഗ് പാർടണറായ ആക്സിസ് ബാങ്കിനും നോട്ടീസ് അയച്ചു. ആക്സിസ് ഹോൾസെയിൽ ബാങ്കിങ് മേധാവിക്കാണ് നോട്ടീസ് നൽകിയത്.
ധനമന്ത്രി തോമസ് ഐസക്കിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.courtesy: brave India News: