കേന്ദ്ര നിർദേശത്തെ തുടർന്ന് നാവികസേനാ കപ്പലുകൾ പുറപ്പെട്ടു : പ്രവാസികളെയും കൊണ്ട് വെള്ളിയാഴ്ച തിരിച്ചെത്തും:
കൊച്ചി: ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ നാവിക സേനാ കപ്പലുകള്‍ പുറപ്പെട്ടു. മാലിദ്വീപിലേക്ക് രണ്ട് കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് പുറപ്പെട്ടത്. ഐഎന്‍എസ് മഗറും ഐഎന്‍എസ് ജലാശ്വയുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്.ദുബായിലേക്ക് ഐഎൻഎസ് ശാർദൂലും. വെള്ളിയാഴ്ചയോടെ മടങ്ങിയെത്തുന്ന കപ്പലുകൾ കൊച്ചി തുറമുഖത്തായിരിക്കും അടുക്കുക.മാലിദ്വീപിൽ നിന്ന് ഏകദേശം 700 ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉണ്ട്.മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.