കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി :

കേന്ദ്ര സർക്കാരിനെതിരെ  വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി :

കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി :

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വ്യാജ പ്രചാരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഫിഷറീസിന് മാത്രമായി ഒരു മന്ത്രാലയമില്ലെന്നായിരുന്നു രാഹുലിന്റെ വ്യാജ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുതുച്ചേരിയിലായിരുന്നു രാഹുൽ വ്യാജ പ്രചാരണം നടത്തിയത്. രാഹുലിൻ്റെ ആരോപണത്തിന് കേന്ദ്രമന്ത്രിമാർ കൃത്യമായ മറുപടിയും നൽകി.അസത്യവും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ മാത്രമേ കോൺഗ്രസിന് അറിയുകയുള്ളൂവെന്ന് സ്മൃതി ഇറാനിയും ഗിരിരാജ് സിങ്ങും വിമർശിച്ചു.

2019ലെ ബജറ്റ് അവതരണത്തിലാണ് കേന്ദ്രസർക്കാർ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത്. ഗ്രാമീണ ഇന്ത്യയ്ക്ക് മത്സ്യബന്ധന തൊഴിലാളികളുടെ സേവനം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി നിർമ്മല സീതാരാമൻ 3,737 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു.