കേരളം എങ്ങനെ മുന്നോട്ടു പോകുമെന്ന് പി സി ജോർജ് :

കേരളം എങ്ങനെ മുന്നോട്ടു പോകുമെന്ന് പി സി ജോർജ് :

കേരളം എങ്ങനെ മുന്നോട്ടു പോകുമെന്ന് പി സി ജോർജ് :

ഭീകരതയും അക്രമവും പോറ്റിവളർത്തുന്ന ഒരു പറ്റം വിഘടന വാദികളെ പ്രീതിപ്പെടുത്തുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് …ഒരു ചർച്ചയിൽ പങ്കെടുത്തു പറഞ്ഞ പി സി ജോർജ് എന്ന മുൻ എം എൽ എ യുടെ വാക്കുകളാണ് ഞങ്ങളുടെ ഈ വാർത്തക്കാധാരമാകുന്നത്.

 

2047 ൽ ഇവിടെ ഇസ്‌ലാമിസ്റ് ഭരണകൂട സ്ഥാപനത്തിനായി കൊല്ലും കൊലയും അല്ലെങ്കിൽ ഏതടവും പയറ്റുന്ന ഈ ദേശവിരുദ്ധ ശക്തികൾ മുസ്‌ലിം സമൂഹത്തെയാകെയും ഇതര മത വിഭാഗങ്ങളെയും ഭയപ്പെടുത്തി നിറുത്തുന്ന സമീപനത്തിന് …അതിനു പിന്തുണ നൽകുന്ന ഇടതു സർക്കാർ നയങ്ങളെയുമാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത് . ഇതു ദേശ സ്നേഹികളായ എല്ലാവരും മനസിലാക്കിയാൽ നന്ന്.

ഇടതു വലതും മാറി മാറി ഭരിച്ച കാലങ്ങളിലാണ് കേരളത്തിൽ ദേശവിരുദ്ധതയിലേക്കും ഭീകരതയിലേക്കുമുള്ള ചുവടു മാറ്റം തുടങ്ങിയത്. ഈ സർക്കാരിന്റെ കാലത്ത് അത് കൂടുതലായെന്നു മാത്രം.ഇപ്പോൾ ..എല്ലാ ഭരണ നടപടികളും ,രീതികളും അമ്പേ പരാജയപ്പെട്ടു. ജനങ്ങളിൽ നിന്നൊറ്റപ്പെട്ട ഈ സർക്കാരിന് ആകെയുള്ള കൈമുതൽ ഈ അക്രമി സംഘവും മതവും വർഗീയതയും മാത്രമാണ്. മതങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും സംഘർഷവും സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് നിയമംമൂലം പാസ്സാക്കിയ CAA ക്കെതിരെയും മുതലാഖിനെതിരെയും വരെ മുഖ്യമന്ത്രി ഇപ്പോൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നത്. ഈ വിമര്ശനത്തിനെതിരെ നമ്മുടെ ഗവർണർ തന്നെയും പ്രതികരിച്ചിരിക്കുകയാണ്…

ഇവിടെയാണ് പി സി ജോർജ് എന്ന ജനപക്ഷം നായകന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത്. ..നാമെങ്ങനെ മുന്നോട്ടു പോകും.21 സംസ്ഥാനങ്ങൾ ഭരിക്കുന്ന ബിജെപി ക്ക് ഇത്ര അഹങ്കാരമില്ല.അവിടത്തെ ജനങ്ങൾക്കൊന്നും ഇത്രക്ക് കഷ്ടപ്പാടുമില്ല.ജനദ്രോഹവുമില്ല. ഈ ചർച്ചയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളിൽ നിന്നും ഞങ്ങൾ മനസിലാക്കുന്നതിതാണ്…കുറഞ്ഞ പക്ഷം കേരളത്തിന്റെ സംസ്ഥാന പദവി റദ്ദ് ചെയ്തിട്ട് കുറേക്കാലത്തേയ്ക്ക് ഇവിടവും ഒന്നോ രണ്ടോ കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ അനുഗ്രഹമാകുമെന്നാണ് ജനമനസുകൾ പറയുന്നത്.news desk kaladwani news..