കേരളം തീവ്രവാദ ഹബ്ബാവുകയാണോ..? അക്രമം തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്:

കേരളം തീവ്രവാദ ഹബ്ബാവുകയാണോ..? അക്രമം തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്:

കേരളം തീവ്രവാദ ഹബ്ബാവുകയാണോ..? അക്രമം തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്:

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്നാണ് പ്രതി മറുപടി പറഞ്ഞത്. തീ കൊളുത്തിയ ശേഷം ഷാരൂഖ് അതേ ട്രെയിനിൽ തന്നെ കണ്ണൂരെത്തിയതായാണ് വിവരം. റെയിൽവേ സ്റ്റേഷനിൽ പോലീസ്പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. അന്ന് പുലർച്ചയോടെ ജനറൽ കമ്പർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കേരളത്തിലെത്തിയത് ആദ്യമായിട്ടെന്നാണ് ഷാരൂഖ് പറയുന്നത്. എന്നാൽ, ഇയാൾ പറയുന്നതെല്ലാം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.കേന്ദ്ര ഏജൻസികൾ, ട്രെയിൻ ആക്രമണത്തെ തീവ്രവാദമെന്നു വിലയിരുത്തി മുന്നോട്ടു പോകുകയാണ് കേന്ദ്രഏജൻസികൾ.എന്ത് തന്നെയായാലും വെറുതെ ഒരാൾ ദില്ലിയിൽ നിന്നും കരുതിക്കൂട്ടി ഇവിടെയെത്തി, അതും തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിന്റെ പ്രത്യേകതയും കൂടി കണക്കിലെടുത്തൽ..ദൈവകൃപ കൊണ്ട് ഈ തീവ്രവാദിക്ക് ഇവിടെ പിഴച്ചു എന്നാണു മനസ്സിലാകുന്നത്.കേരളത്തിൽ നടക്കുന്ന പലതും കാണുമ്പോൾ കേരളം തീവ്രവാദ ഹബ്ബാവുകയാണോ എന്ന സംശയമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. അതെന്തായാലും ഇതിന്റെ അന്വേഷണം കൃത്യമായും കേന്ദ്രഏജൻസികൾ നോക്കുമെന്നു നമുക്ക് ഉറപ്പായും വിശ്വസിക്കാം.


കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് കേരളത്തിലേക്കെത്തിച്ചത് ആവശ്യത്തിന് സുരക്ഷയൊരുക്കാതെയെന്ന് ആക്ഷേപം. ഷാറൂഖ് സെയ്ഫിയുമായി കേരളത്തിലേയ്ക്ക് തിരിച്ച വാഹനം ഇടയ്ക്ക് പഞ്ചറായി നടുറോഡിൽ കിടന്നത് ഒരുമണിക്കൂറോളം സമയം.ഈ തിവ്രവാദ പ്രതിക്കൊപ്പം ഉണ്ടായിരുന്നത് മൂന്ന് പോലീസുകാർ മാത്രമെന്നത് ഗുരുതര സുരക്ഷാവീഴ്ചഎന്ന ചോദ്യവുമുയരുന്നു. മഹാരാഷ്ട്ര എ ടിഎസ് കൈമാറിയ പ്രതിയുമായി കേരളത്തിലെത്തിയ ശേഷമാണ് വാഹനം കണ്ണൂരിന് സമീപം പഞ്ചറായത്. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. പ്രതിയെ കൊണ്ടു പോകാൻ എത്തിച്ച രണ്ടാമത്തെ വാഹനവും പഞ്ചറായി എന്നാണു ലഭ്യമാകുന്ന വാർത്തകൾ. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഒരു മണിക്കൂറോളം സമയമാണ് പ്രതിയുമായി അന്വേഷണ സംഘം വഴിയിൽ കിടന്നത്. പിന്നീട് ഷാറൂഖ് സെയ്ഫിയെ മറ്റൊരു കാറിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു.ആരുടെയും ശ്രദ്ധയിൽ പെടാതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ, ടയർ പഞ്ചറായതോടെ രഹസ്യ റൂട്ട് പരസ്യമായി.


കോഴിക്കോട്ടെത്തിച്ച ഷാരൂഖിനെ മാലൂര്‍കുന്നിലെ എ.ആര്‍ ക്യാംപിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ വെച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു.News desk kaladwani news ..For news Whatsapp on 9037259950.