കേരളം; നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് : പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 19 :
തിരുവനന്തപുരം : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൻറെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രികാ സമർപ്പണവും ഇതോടെ ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നൽകാം. 20 ന് സൂക്ഷ്മപരിശോധനയും നടക്കും.കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം.
അതിന്റെ ഭാഗമായി പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനങ്ങളും ഉപയോഗിക്കാം.അതേസമയം പത്രിക ഓൺലൈനായും സമർപ്പിക്കൻ സാധിക്കും. ഇതിൻറെ പകർപ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം.
ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പും അതോടൊപ്പമാണ് നടക്കുക.