കേരളം പിടിക്കാൻ കെ സുരേന്ദ്രൻ;ബിജെപിയില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും നിയുക്ത പ്രസിഡന്റ് സുരേന്ദ്രൻ:

കേരളം പിടിക്കാൻ കെ സുരേന്ദ്രൻ;ബിജെപിയില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും നിയുക്ത പ്രസിഡന്റ് സുരേന്ദ്രൻ:

കേരളം പിടിക്കാൻ കെ സുരേന്ദ്രൻ; ബിജെപിയില്‍ ഗ്രൂപ്പുകള്‍ ഇല്ലെന്നും, എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും നിയുക്ത പ്രസിഡന്റ് സുരേന്ദ്രൻ:

 

സംസ്ഥാന ബിജെപി പ്രസിഡന്റായി നിയമിക്കപ്പെട്ട കെ .സുരേന്ദ്രന് അഭിനന്ദനങ്ങൾ:

സംസ്ഥാന സര്‍ക്കാരിനെതിരായുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് നിയുക്ത ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഒരൊന്നായി പുറത്ത് കൊണ്ടു വരുമെന്നും, ശക്തമായ സമരം കേരളം ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ നിയമിതനായതിന് ശേഷമാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും, പാര്‍ട്ടി എല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാന്‍ പരമാവധി ശ്രമിക്കും.