കേരളപിറവി ദിനം:

കേരളപിറവി ദിനം:

കേരളപിറവി ദിനം:

പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നായതിന്റെ ഓർമപുതുക്കൽ ദിനമാണ് നവംബർ ഒന്ന്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേർത്ത് മലയാളം ഭാഷ സംസാരിക്കുന്നവർ എന്ന നിലയിൽ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 67 വർഷമാകുന്നു.

1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയർന്നു വന്നു. അന്ന് വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഭരണസംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. അവയെ ഫെഡറൽ സംവിധാനത്തിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നിപ്പിച്ചപ്പോഴാണ് ഇന്ത്യ എന്ന ഇന്നത്തെ രാജ്യം രൂപീകൃതമായത്.

സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും ആധാരമായുള്ളത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.please note that all my face book pages are getting blocked by wested interests so I considering to shift to youtube where its subscription is too low. Hence to support me please subscribe it more. .so that I can bring more Truth oriented News to the public.you tube channel link is ..    https://youtube.com@kaladwaninews         .. with regards Subhas Kurup  (Rtd Indian Navy)

 

1956ൽ കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5 ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു. അപ്പോൾ 14 ആയി ജില്ലകൾ . ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്ഡിറ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത് 1953-ലാണ്. 1955-സെപ്റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു.

1956 നവംബർ ഒന്നിനു ചിത്തിരതിരുനാൾ രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ച ദിനം കൂടിയാണ്. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. ജസ്റ്റിസ് കെ.ടി കോശിയായിരുന്നു സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്. ആദ്യ ചീഫ് സെക്രട്ടറി എൻ.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നാണ് നടന്നത്. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

കോവിഡ് മഹാമാരിക്കാലത്തെ അതിജീവിച്ച് ജനം സാധാരണ ജീവിതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കേരള പിറവി ദിനം വീണ്ടും എത്തുന്നത്. തുടർച്ചയായി എത്തുന്ന പ്രളയക്കെടുതിയും കൊറോണ മഹാമാരിയുടെ വ്യാപനവും നമ്മെ പ്രകൃതിയിലേക്ക് മടങ്ങാനും പ്രകൃതി സൗഹൃദ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനും പ്രേരിപ്പിക്കുന്ന കാഴ്ചയാണുണ്ടായത്. ഈ കേരളപ്പിറവി ദിനത്തിൽ നമുക്ക് ഒത്തുചേർന്ന് പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.News Desk Kaladwani News..9037259950.