കേരളം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം:
കൊറോണ വ്യാപനത്തിനെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വയം പങ്കാളിത്ത ജനതാ കർഫ്യൂ കേരളത്തിൽ 100 ശതമാനം വിജയകരമാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നല്ല ശ്രമങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ. രാഷ്ട്രീയമല്ല, രാജ്യമാണ് വലുത് എന്ന് കൊറോണ വ്യാപനത്തെ തടയാൻ പ്രധാനമന്ത്രി കൈക്കൊണ്ട ശ്രമങ്ങൾക്ക് ശക്തി പകർന്നതിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.കേരളത്തെ പൂർണ്ണമായും നിശ്ച്ചലമായ അവസ്ഥയിലാക്കി… ജനതാ കർഫ്യൂ. കൊറോണഎന്ന മഹാവിപത്തിനെ തടയാൻ നാമെല്ലാവരും വ്യത്യാസങ്ങൾ വെടിഞ്ഞ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിറകിൽ നിൽക്കേണ്ട സമയമാണിത്.
അതോടൊപ്പം കൊറോണയെ ഇല്ലാതാക്കാൻ…രാജ്യം മുഴുവൻ നിശ്ചലമാക്കിയ ജനതാ കർഫ്യൂവിലൂടെ രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം നമ്മുടെ പ്രധാനമന്ത്രിയുടെ പിന്നിൽ അണിനിരന്നിരിക്കുകയുമാണ്… അഭിനന്ദനങ്ങളോടെ..കലാധ്വനി ന്യൂസ്.