കേരളം ഭരിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവര്‍’: മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത് ഇന്ത്യയില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലെന്ന് ദേവേന്ദ്ര ഫട്നാവിസ്:

തിരുവനന്തപുരം: ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കടത്തിലെ പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് അജണ്ട. രാജ്യത്തിനകത്ത് പ്രശ്നം സൃഷ്ടിക്കാനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധമുള്ളവരാണ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍. ഇവരെയാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും സഹായിക്കുന്നത്. ഇന്ത്യയില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഈ കേസില്‍ സംസ്ഥാന ഭരണകൂടം മുഴുവന്‍ ഉള്‍പ്പെട്ടതിനാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഫട്നാവിസ് പറഞ്ഞു. എന്‍.ഐ.എ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ കേരള പൊലീസും സര്‍ക്കാരും സത്യം മൂടിവെക്കുമായിരുന്നു. കേരള ജനത ചതിക്കപ്പെട്ടിരിക്കുകയാണ്. വ്യത്യസ്തമായ അഴിമതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. വെറും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സ്വപ്ന സുരേഷിന് എങ്ങനെയാണ് ഇത്രയും മന്ത്രിമാരുമായും ഉന്നതരുമായും ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്? ഇവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ഐ.ടി വകുപ്പിലേക്ക് നിയമിച്ചത് സ്വര്‍ണ്ണക്കടത്തിന് വേണ്ടിയായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മറ്റൊരു വകുപ്പിന്റെ ചുമതല കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.courtesy..Brave India news