‘കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നു, മലയാളികളുടെ ഭീകര ബന്ധം ആശങ്കയുണ്ടാക്കുന്നു‘; സെൻകുമാറിന്റെ വാക്കുകൾ ഏറ്റെടുത്ത് ബെഹ്റയും:

തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്ര ഐപിഎസ്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്റ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബെഹ്രയുടെ പ്രതികരണം.

കേരളം ഭീകര സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ചിരുന്നു. സമാനമായ കണ്ടെത്തൽ മുൻ ഡിജിപി ടി പി സെൻകുമാറും നടത്തിയിരുന്നു.എന്നാൽ അദ്ദേഹത്തെ വർഗീയവാദി എന്ന് ആക്ഷേപിച്ച് മുദ്രകുത്താനാണ് ഇടത് പക്ഷവും യുഡിഎഫും ശ്രമിച്ചത്.