കേരളം മാറുന്നു ;ഏകപക്ഷീയ സർവേ ഫലങ്ങൾ തെറ്റുന്നു .. തുടർഭരണ സാധ്യത വെറും വ്യാമോഹമെന്ന് പൊതുസമൂഹം: വിദ്യാസമ്പന്നരുടെ ഒഴുക്ക് ബിജെപി യിലേക്ക്: എന്തുകൊണ്ടെന്നാൽ..?

ഇതുവരെയും ഇടതും വലതും ഭരിച്ച് നശിപ്പിച്ച കേരളത്തെ രക്ഷിച്ച് കരകയറ്റാൻ ബിജെപി ക്ക് മാത്രമേ ഇനി കഴിയുകയുള്ളുവെന്ന് യുവസമൂഹമടക്കമുള്ള വിദ്യാസമ്പന്നർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അക്കാരണം കൊണ്ട് തന്നെയാണ് യുവസമൂഹത്തിന്റെ ബിജെപി യിലേക്കുള്ള കുത്തൊഴുക്ക് ആരംഭിച്ചിരിക്കുന്നതും.

ഏതാണ്ട് 20 ശതമാനത്തോളം വോട്ടു ബാങ്കുള്ള ബിജെപി യെ മുഖവിലക്കെടുക്കാതെ എങ്ങും തൊടാതെയും,അവരുടെ വാർത്തകൾ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാനും ശ്രമിക്കുന്ന മാമ മാധ്യമങ്ങളും അവരെ ഏറ്റുപിടിക്കുന്നവരുമാണ് ബിജെപി യുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് പ്രധാന കാരണം. ഇത്രയും അഴിമതിയും കൊലപാതകങ്ങളും ഭീകരവാദവും പലവിധ കള്ളക്കടത്തും, കടല് കച്ചവടവും ഒക്കെ നടന്നിട്ടും സ്വജന പക്ഷപാദത്തിൽ ആറാടിനിന്നിട്ടും മാധ്യമങ്ങൾ വേണ്ട പോലെ പ്രതികരിക്കാതെ നിലകൊണ്ടപ്പോൾ ,യുവസമൂഹമാകട്ടെ അവർ കാണുന്ന സ്വപ്നങ്ങളായ നല്ലൊരു ജോലി, അതുണ്ടാകണമെങ്കിൽ രാജ്യ വികസനം നടക്കണം, അഴിമതിയില്ലാത്ത സുതാര്യമായൊരു ഭരണമുണ്ടാകണം ,അതിനു ശക്തനായ ഒരു ഭരണാധികാരിയുണ്ടാകണം… വളരെയേറെ താമസിച്ചാണെങ്കിലും ഇതെല്ലാം അവർ കണ്ടത് നരേന്ദ്രമോദിയിലും ബിജെപി യിലുമാണ്.ഇടതും വലതുമല്ലാത്ത മൂന്നാമതൊരു കക്ഷി ഭരണം വന്നാലേ കേരളം രക്ഷപ്പെടുകയുള്ളു എന്നത് മാത്രമാണ് ഇന്നത്തെ അവസ്ഥയിൽ കരണീയം എന്ന് പറയാതെ വയ്യ. ഇന്നത്തെ അവസ്ഥയിൽ അത് ബിജെപി ക്ക് മാത്രമേ സാധ്യമാകൂ എന്നാണ് പൊതുസമൂഹത്തിന്റെയും വിശ്വാസം.