അത് കണ്ടെത്താൻ ഏറെ അലയണമെന്നില്ല…നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ അതിനുദാഹരണമാക്കാം.ഇശ്ചാശക്തിയുള്ള നേതാവ്, കൂടെ നിൽക്കുമെന്നുള്ള വിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ് ,അഴിമതിക്കറ പുരളാത്ത ജീവിതം, വിശ്വാസമർപ്പിക്കാം….ഇത്രയുമുണ്ടായാൽ തന്നെ ഏതൊരു സാധാരണക്കാരനും ഹാപ്പിയാണ് .ഇവിടെ കേരളത്തിൽ … ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹം അനുഭവിച്ച ക്രൂരതകൾക്കെതിരെ കൂടെ നിൽക്കാനോ , പ്രതികരിക്കാനോ ആരുമില്ലാതായ വേളയിൽ രാഷ്ട്രീയാധികാരമൊന്നുമില്ലാതിരുന്നിട്ടും കൂടെ നിന്നത് കെ. സുരേന്ദ്രനാണ്. ഭരണ കക്ഷി അംഗങ്ങളും പ്രതിപക്ഷമായ യുഡിഫ് പോലും മുഖം തിരിച്ചപ്പോൾ ബിജെപി യും അതിന്റെ നേതാവായ സുരേന്ദ്രനും മാത്രമാണ് ജനങളുടെ യാതനകൾക്കെതിരെ പ്രതികരിക്കാനുണ്ടായത് …എന്നവരോർക്കുന്നു…അതിനാലാണവർ (കേരളത്തിലുടനീളമുള്ള ജനസമൂഹം) കെ.സുരേന്ദ്രനെ നെഞ്ചോട് ചേർത്ത് നിർത്തുന്നത്.
സുരേന്ദ്രൻ ഇന്നലെ റാന്നിയിൽ നടന്ന കോൺവെൻഷനിൽ നൽകിയ വാക്കുകളും ശ്രദ്ധേയമാണ്.ഇടത്.. വലത് മുന്നണിയിൽപെടുന്ന ആർക്കും അതിനു കഴയുകയുമില്ലെന്നു ജനങ്ങൾ തിരിച്ചറിഞ്ഞതുമാണ്. ” അയ്യപ്പ ഭക്ത്തർക്ക് കെ. സുരേന്ദ്രൻ ലോക്സഭാ സ്ഥാനാര്‍ഥിയെന്ന നിലയിൽ വിശ്വാസി സമൂഹത്തിനു കൊടുത്ത വാക്കിതാണ്. ..ആർക്കും കേറി കൊട്ടാനുള്ള ചെണ്ടയായി ശബരിമലയെ നോക്കാൻ അനുവദിക്കുകയില്ലെന്നാണ് ഒരു വന്‍ജനാവലിയെ സാക്ഷ്യം നിർത്തി അദ്ദേഹം പറഞ്ഞത്. ” അതിനാൽ തന്നെ കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയം സാധ്യമാക്കാൻ ജാതി..മത.. രാഷ്ട്രീയം വെടിഞ്ഞുള്ള പ്രവർത്തനം അനിവാര്യമാണെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ.