കേരളക്കരയ്ക്ക് പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടം ..വന്ദേഭാരത് എക്സ്പ്രസ്സ്:
കേരളക്കരയുടെ നാനാമുഖമായ വികസന കുതിപ്പു ലക്ഷ്യമിട്ടു ,നാളെ ഏപ്രിൽ 24 നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലയാളമനസ്സുകളുടെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾക്കൊപ്പം, പ്രധാനമന്ത്രിയ്ക്ക്.. സ്വാഗതം… സുസ്വാഗതം.
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ, സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട വിഷു കൈനീട്ടം ആയി, നമ്മുടെ പ്രധാന സേവകൻ നരേന്ദ്ര മോദിജി കേരളത്തിന് സമ്മാനിച്ചിരിക്കുന്നത് വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനാണ് .അതിനു മഞ്ഞ കുറ്റിയില്ല, കുടിയൊഴുപ്പിക്കലില്ല ,മാത്രവുമല്ല കൈയ്യേറ്റവുമില്ല…. എന്തെ..സന്തോഷമായില്ലേ എല്ലാവർക്കുമിപ്പോൾ…
രാജ്യ ജനതയുടെ ഹൃദയമറിയുന്ന ജനനായകന്റെ മലയാളക്കരക്കുള്ള വിഷുക്കണിയായ വന്ദേ ഭാരത് ട്രെയിനിന്റെ കന്നിയോട്ടം ഏപ്രിൽ 25 നു പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. സർവ്വമംഗളം നേർന്നു കൊണ്ട് ചീഫ് എഡിറ്റർ kaladwani news & kaladwani magazine: news desk kaladwani news..9037259950.