കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിയലയിലെന്ന് നിർമ്മലാ സീതാരാമൻ:
ഇടതു സർക്കാരിന് SDPI യുമായി രഹസ്യ ബന്ധമുണ്ട്. ദൈവത്തിന്റെ നാട് മത മൗലികവാദികളുടെ നാടായി മാറി:
കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിയലയിലെന്ന് നിർമ്മലാ സീതാരാമൻ.കേരളം മതമൗലികവാദികളുടെ നാടായി മാറി…വാളയാർ,പെരിയ, വയലാർ കൊലപാതകങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ.ഈ നിലയിൽ കേരളത്തെയെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇടതു സർക്കാരിന് SDPI യുമായി രഹസ്യ ബന്ധമുണ്ട്. ദൈവത്തിന്റെ നാട് മത മൗലികവാദികളുടെ നാടായി മാറി.ഹിന്ദു കൂട്ടക്കൊല നടന്ന മലബാർ കലാപത്തെ ആഘോഷമാക്കുന്നു . സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരിട്ട് ബന്ധമുണ്ടെന്നും നിർമ്മലാ സീതാരാമൻ കുറ്റപ്പെടുത്തി ..കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയിലും അവർ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർത്തിയത്.