കേരളത്തിന്റെ പ്രത്യേകതയായ മലദ്വാര സ്വർണ്ണ കടത്തിന് പ്രിയമേറുന്നു; ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത് ഒരു വിമാനത്തിലെത്തിയ 17 പേർ, പിടികൂടിയത് 4.94 കിലോ സ്വര്‍ണം:
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച 18 പേർ പിടിയിലായി. ഇതിൽ 17 പേരും മലദ്വാരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. അങ്ങനെ… എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ പതിനേഴ് പേരാണ് ഒരുമിച്ച് പിടിയിലായത്.
ദുബായില്‍ നിന്നും എമിറേറ്റ്സ് ഫ്ളൈറ്റില്‍ ആയിരുന്നു മറ്റൊരാളെത്തിയത്. ഇവരില്‍ നിന്ന് ആകെ 2.35 കോടി രൂപ വിലവരുന്ന 4.94 കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്.അന്വേഷണത്തിൽ ഇവര്‍ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.