ന്യൂഡല്‍ഹി : ലൗ ജിഹാദില്‍ കേരളസർക്കാരിനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും വ്യക്തമായ അന്വേഷണം കമ്മീഷന് നടത്തി. ഇതരമതത്തില്പ്പെട്ടവരെ കല്യാണം കഴിക്കുന്നത് പ്രശ്നമല്ല. മറിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നതാണ് പ്രശ്നം. കേരളത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനമാണ് നടക്കുന്നത്- രേഖ ശര്‍മ്മ പറഞ്ഞു.ലൗ ജിഹാദിന്റെ പേരില്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുകയും, മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു. ഇവരെ മറ്റ് രാജ്യങ്ങളില്‍ ലൈംഗികോപകരണം ആയാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. ലൗ ജിഹാദ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച് രാജ്യത്തിന്റെ മുഴുവന്‍ പ്രശ്നമാണെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.courtesy.