കേരളത്തിൽ കോവിഡിന്റെ കുതിപ്പ് :
കേരളത്തിൽ കോവിഡിന്റെ കുതിപ്പ് തുടരുന്നു.സർക്കാരിന്റെ നയമെന്നത് പെറ്റിയും പിഴയും മാത്രമായി ചുരുങ്ങിയോ എന്നതാണ് പൊതുസമൂഹത്തിന്റെ സംശയം.ജനങ്ങളിൽ ഒരുവിഭാഗം യാതൊരു മുൻകരുതലും ഇല്ലാതെ നടക്കുന്നതും, വഴിവിട്ട ലോക്ഡോൺ ആനുകൂല്യങ്ങൾ നൽകിയതും, വാക്സിൻ കുത്തിവെയ്പ്പ് രാഷ്ട്രീയവൽക്കരിച്ചതും കോവിഡ് കൂടാൻ കാരണമായിട്ടുണ്ട്
ജനങ്ങൾ ആകെ കഷ്ട്ടപ്പെടുന്ന ഈയവസ്ഥയിൽ ഓരോ കുടുംബവും കോവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള ഉപാധികൾക്ക് മുന്നിൽ മുഖം തിരിഞ്ഞു നിൽക്കരുത് എന്ന ഒരു നിർദേശമാണ് ഞങ്ങൾക്ക് മുന്നോട്ടു വയ്ക്കാനുള്ളത്.എന്തെന്നാൽ ഇന്നലത്തെ കോവിഡ് നില പരിശോധിച്ചാൽ ഇന്നലെ 30007 പേർക്ക് കോവിഡ് കണ്ടെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി.. 18 .03 ആയിരുന്നു.രാജ്യത്തെ കോവിഡ് ബാധിതരിൽ 60 ശതമാനത്തി ലേറെയും കേരളത്തിലാണെന്നത് വടക്കോട്ടു മാത്രം നോക്കിയിരിക്കുന്നർക്ക് പോലും കണ്ടെത്താനായില്ലെന്നത് അതിശയകരമാകുമ്പോൾ കേരളം എങ്ങനെ നമ്പർ ഒൺ ആയി എന്ന് മാത്രമാണ് മനസ്സിലാകാത്തത്.