കേരളത്തിൽ വീണ്ടും ഭീകരാക്രമണം:

കേരളത്തിൽ വീണ്ടും ഭീകരാക്രമണം:

കേരളത്തിൽ വീണ്ടും ഭീകരാക്രമണം:

അടുത്തകാലത്ത് കേരളത്തിലുണ്ടായ എന്നാൽ വിജയിക്കാത്ത ഒരു തീവ്രവാദ ആക്രമണമായിരുന്നു ആലത്തൂർ ട്രെയിൻ തീവെപ്പ് കേസ് .അതിന്റെ അന്വേഷണം ഇപ്പോൾ NIA ഏറ്റെടുത്ത് നടത്തി വരിയകയാണ്.അതിനിടയിലാണ് വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടെ വീണ്ടും ഒരു ഭീകരാക്രമണം കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്നത് ഏറെ അവധാനതയോടെ അന്വേഷണ വിധേയമാക്കേണ്ടതും അതോടൊപ്പം തന്നെ കേരളം തീവ്രവാദത്തിന്റെ വിളനിലമായി മാറിയോ എന്നതും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. തീവ്രവാദികൾക്കും അത്തരം പ്രവർത്തനം നടത്തുന്നവർക്കും എതിരെ ഇപ്പോൾ കേരളഭരണത്തിൽ നിസ്സംഗതയാണുള്ളതെന്നു സമൂഹത്തിലെ പലരും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു . PFI യെ നിരോധിച്ചപ്പോൾ അതിനെതിരെയുണ്ടായ അക്രമങ്ങളെ അമർച്ച ചെയ്‌യാതിരുന്ന സർക്കാർ നടപടിയെ ഹൈക്കോടതിയും വിമര്ശിച്ചിരുന്നതാണ്.അതുകൊണ്ടു തന്നെ കേരളം ലഹരിക്കടത്ത്, തീവ്രവാദം എന്നിവയുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് തെറ്റ് .എന്തെന്നാൽ കേരളത്തിൽ തീവ്രവാദ സംഘടനകളിൽ പെട്ടവരും അതുപോലുള്ളവരും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു എന്നതിനുള്ള തെളിവല്ലേ ഇവിടെ ഇടക്കിടെ ഉണ്ടാകൂന്ന റെയ്‌ഡും അറസ്റ്റും ഒക്കെ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഭീകര ആക്രമണത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. അന്നത്തെ അതെ ട്രെയ്‌നിനെയാണ് ഇത്തവണയും തെരഞ്ഞെടുത്തത്. അതിലെ ഒരു ബോഗിയെയാണ് ഭീകരൻ നിശ്ശേഷം കത്തിച്ചത്. ഇതാര് ചെയ്തതായാലും തീവ്രവാദ ആക്രമണം തന്നെയാണ്. രണ്ടാമത് ഞങ്ങൾ ഇവിടെയുണ്ട് എന്ന് വിളിച്ചു പറയുക കൂടിയാണ് ചെയ്തിരിക്കുന്നത്. മൂന്നാമത് മറ്റേതോ വലിയ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും സംശയിക്കപ്പെടേണ്ടതുണ്ട്.അതിനാൽ കൃത്യം നടത്തിയത് ആരോ ആകട്ടെ ഇതിനു പിന്നിൽ ഒരു മാസ്റ്റർ ബ്രെയിൻ ഉണ്ടെന്നത് സ്ഥിരീകരിക്കപ്പെടേണ്ട വസ്തുതയാണ്. അതെന്തൊക്കെയായാലും ഇവിടെ ഭീകരരുണ്ട് ,ഭീകരതയുണ്ട്, ഭീകര സംഘടനാ പ്രവർത്തനങ്ങളുമുണ്ട്.പക്ഷെ ഇതിനെതിരെ ഇവിടെയുള്ള സർക്കാർ നടപടികളുടെ അലംഭാവമാണ് ഇക്കൂട്ടർക്ക് പ്രചോദനമാകുന്നത്. ..എന്ന് പറയുമ്പോൾ മലയാളികൾ ഇന്നിരിക്കുന്നത് ഒരു അഗ്നിപർവതത്തിന്റെ മുകളിലാണെന്നു പറയാതെ വയ്യ. News desk kaladwani news.  9037359950: