കോട്ടയം: നേതൃസ്ഥാനത്തെ ചൊല്ലി കേരളാ കോൺഗ്രസിൽ നടക്കുന്ന ആഭ്യന്തര കലഹം വലിയ സങ്കീർണതയിലേക്കാണ് നീങ്ങുന്നത്.കേരള കോൺഗ്രസ് എമ്മിലെ ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങളെ കുറിച്ചുള്ള തർക്കം പാർട്ടിയെ പിളർപ്പിന്റെ വഴിയിലേക്ക് എത്തിച്ചിരിക്കുകയാണ്. സമവായ ശ്രമങ്ങൾ എല്ലാം പാളിയതോടെ പ്രശ്നം തെരുവിൽ എത്തിയിരിക്കുന്നു.. ഇതിന് ഒടുവിൽ ആണ് കേരള കോൺഗ്രസ് പാർലമെൻറ് പാർട്ടി യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല എന്ന കടുത്ത നിലപാടിലേക്ക് ജോസ് കെ മാണി വിഭാഗം നീങ്ങുന്നത്.