കൊടുംഭീകരനായ റിയാസിന്റെ വധം ;ഭീഷണിയുമായി ഹിസ്ബുൾ മുജാഹിദീൻ നേതാവ്:

കൊടുംഭീകരനായ റിയാസിന്റെ വധം ;ഭീഷണിയുമായി ഹിസ്ബുൾ മുജാഹിദീൻ നേതാവ്:

കൊടുംഭീകരനായ റിയാസിന്റെ വധം ;ഭീഷണിയുമായി ഹിസ്ബുൾ മുജാഹിദീൻ നേതാവ്;

കശ്മീരിൽ കൊല്ലപ്പെട്ട കൊടും തീവ്രവാദി റിയാസ് നായ്കുവിന്റെ വധത്തിന് എതിരെ കണക്കുപറയേണ്ടി വരുമെന്ന് കാണിച്ച് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദിന്റെ തലവൻ സയീദ് സലാഹുദീനാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സകല തീവ്രവാദ സംഘടനകളുടെയും മധ്യ കേന്ദ്രമായ സയ്യിദ് സലാഹുദ്ദീനെ 2017-ൽ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ യാതൊരു ദൈന്യതയുമില്ലാതെ കൊടും കൊലകളിലൂടെ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വന്നിരുന്ന കൊടും ഭീകരനെയാണ് സൈന്യം നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ വധിച്ചത്.നയ്കൂവിന്റെ വധത്തോടെ ദക്ഷിണ കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചതായാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നതെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ പുതിയവന്മാർ വരാതിരിക്കില്ല. എന്തെന്നാൽ ഇന്ത്യൻ ഭീകരവാദികൾ തന്നെ അവർക്ക് കുടപിടിക്കാനുണ്ടല്ലോ എന്നുള്ളതാണ്.

മഴയാരംഭിച്ച സ്ഥിതിക്ക് ഈയലുകൾ ഇളകാനുള്ള സാധ്യത വിരളമല്ല.പക്ഷെ മോക്ഷപ്രാപ്തിക്കായി എല്ലാം ചെന്നെത്തുന്നത് നമ്മുടെ സൈന്യത്തിന്റെ മുന്നിലേക്കാണല്ലോ …അവർ തീർത്തു കൊള്ളും.