കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും‘; മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് എം എം മണി:
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് മന്ത്രി എം എം മണി.‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാന്‍ പറയുന്നത് കേള്‍ക്ക്. എന്നിട്ട് അത് കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്. ഇല്ലെങ്കില്‍ നിങ്ങള്‍ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാല്‍ ഞാന്‍ വല്ലോം ഒക്കെ പറയും. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകർക്ക് നേരെയാണ് മന്ത്രിയുടെ തെറി പ്രയോഗം.