കൊപ്ര കര്‍ഷകര്‍ക്ക് ഒരു സന്തോഷവാർത്ത; കൊപ്രയുടെ താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ:
ഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2020-ലെ നിരക്കാണ് പുതുക്കി നിശ്ചയിച്ചത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയാണ് താങ്ങുവില വർദ്ധനവിന് അനുമതി നല്കി. 375 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ക്വിന്റല്‍ കൊപ്രയുടെ വില 10,335 രൂപയായതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.നാളികേര കൃഷി ചെയ്യുന്ന ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിരക്ക് ഉയര്‍ത്തുന്നതോടെ കേരളം ഉള്‍പ്പെടെ 12 തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതലായി പ്രയോജനം ചെയ്യുക. വിപണിയില്‍ നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.