കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുമായി എം എൽ എ വി. കെ പ്രശാന്ത്:എന്നാൽ അതിനെതിരെ വാളെടുത്തു ചിലർ…..?

കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുമായി എം എൽ എ വി. കെ പ്രശാന്ത്:എന്നാൽ അതിനെതിരെ വാളെടുത്തു ചിലർ…..?

കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുമായി എം എൽ എ വി. കെ പ്രശാന്ത്:

എന്നാൽ അതിനെതിരെ വാളെടുത്ത് ചിലർ…..?

തിരു :കോവിഡ് 19 രോഗപ്രതിരോധാർത്ഥം ഹോമിയോ മരുന്ന് ഗുണം ചെയ്യുമെന്നുള്ള വി. കെ പ്രശാന്ത് എം എൽ എ യുടെ ഫേസ്ബുക് പേജിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ, സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കലാധ്വനി ന്യൂസ്‌ ഈ വിഷയത്തിൽ ഒരു കാര്യം പ്രേത്യേകം ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു.

കൊറോണ ഒരു വൈറസ് രോഗമാണ്. പലവിധ വൈറസ് രോഗങ്ങൾ ഇതിനു മുമ്പും ഇവിടെ പടർന്നിട്ടുണ്ട്, പരിഹാരം കണ്ടിട്ടുമുണ്ട്. അതിൽ ഒരു നല്ല സ്ഥാനം മറ്റെല്ലാത്തിനേക്കാളുമുപരി ഹോമിയോ മരുന്നിനുമുണ്ടായിരുന്നുവെന്നതും ഒരു അപ്രിയ സത്യമാണ്. കൊറോണ വൈറസിന് എതിരേ ശാസ്ത്രലോകം മരുന്ന്കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഹോമിയോ മരുന്ന് എവിടെനിന്ന് കിട്ടിയെന്ന ചോദ്യം ഉന്നയിച്ചാണ് എം എൽ ഏ യ്ക്ക് എതിരെ ചിലർ ശബ്ദമുയർത്തുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അദ്ദേഹത്തെ പരിചയമില്ല. ഹോമിയോയിൽ നിരവധി മാരകരോഗങ്ങൾ വരാതിരിക്കാനുള്ള പ്രധിരോധമരുന്നുകൾ ഉണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ചു രോഗം വരാതിരിക്കാനുള്ള ഒരു മുൻ‌കൂർ കരുതൽ സംവിധാനമാണിത്. ചിക്കൻ പോക്സ്, ജപ്പാൻ ജ്വരം, കോളറ, വസൂരി എന്നീ രോഗങ്ങൾക്കെല്ലാം ഹോമിയോയിൽ പ്രധിരോധമരുന്നുകളുണ്ട്.ഈ രോഗങ്ങൾക്കെല്ലാം അക്കാലത്തെ ഫലപ്രദമായ മരുന്നും ഹോമിയോ ആയിരുന്നെന്നാണ് എനിക്കറിയാൻ കഴിഞ്ഞതും. കൊറോണയും ഒരു വൈറസ് ആകയാൽ വൈറസിനെ പ്രതിരോധിക്കുന്ന, ഹോമോയോപ്പതി വിഭാഗത്തിന്റെ ഹോമോയോ മരുന്നിലൂടെ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കാണുന്നില്ല. ഒരുപക്ഷെ മരുന്ന് കഴിച്ച നൂറുപേരിൽ എൺപത് പേർക്കെങ്കിലും രോഗം വരാതിരുന്നാൽ അത് മാനവരാശിയെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായ നേട്ടമായും കണക്കാക്കാം. മാത്രവുമല്ല, ഹോമിയോ മരുന്നിനു പാർശ്വഫലങ്ങൾ  ഇല്ല, സൗജന്യമായാണ് ലഭിക്കുന്നത് എന്നതും പ്രത്യേകതയാകുന്നു. . മരുന്നിലുള്ള വിശ്വാസം മറ്റൊരു പ്രധാന ഘടകവും..! ഏതൊരു പ്രതിരോധമരുന്നും കഴിക്കുമ്പോൾ മാനസികമായ ഒരു ദൃഢവിശ്വാസം ഓരോരുത്തരിലും ഉണ്ടാകുന്നുവെന്നതും പ്രാധാന്യമർഹിക്കുന്ന ഘടകമാണ്.

മുൻപ് മധ്യപ്രദേശിലും ആന്ധ്രയിലും ജപ്പാൻജ്വരം പടർന്നുപിടിച്ചപ്പോൾ ലഭ്യമായ ഏക മരുന്ന് ഹോമിയോ മരുന്നായിരുന്നു.അന്ന് അവിടത്തെ അലോപ്പതി PHC കളിൽ പ്രത്യേകം ബോർഡ് വച്ച് നൽകിയിരുന്നത് ഹോമിയോ മരുന്നായിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദ്ദേശം ഈ വിഷയത്തിലുണ്ടെങ്കിലും… എതിർപ്പ് അധികവും അലോപ്പതിയിൽ കവിഞ്ഞൊന്നുമില്ലെന്നുള്ള ധാർഷ്ട്യ മനോഭാവവും ഉള്ളവരാണ് ഇതിനു പിന്നിലെന്ന് കൂടി എടുത്തുപറയേണ്ടതുണ്ട്.

ഞാനൊരു പത്രപ്രവർത്തകനാണ്. കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനു മുന്പേതന്നെ പ്രതിരോധമരുന്ന് കഴിച്ച വ്യക്തി എന്ന നിലയിൽ പറയട്ടെ, ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഏതൊരു പ്രതിരോധമരുന്നായാലും കഴിച്ചിട്ട് സ്വ ഹിതാനുസരണം എവിടെയും സഞ്ചരിക്കാ മെന്നു ആരും പറയുന്നില്ല. ആയതിനാൽ ഇഷ്ടപ്പെടുന്നവരും ഹോമിയോയിൽ വിശ്വാസമുള്ളവരും വാങ്ങി കഴിക്കട്ടെ. അതിനു മറ്റുള്ളവർ എന്തിനു വ്യാകുല പ്പെടുന്നു എന്ന ചോദ്യം പ്രസക്തിയാർജ്ജിക്കുന്നു.

ഇത്തരം വ്യാകുലചിന്തയുള്ളവർ തിരിയേണ്ടത് വി. കെ പ്രശാന്ത് എം എൽ എ യോടോ അതുപോലെ സമൂഹത്തിനു ഗുണകരമായ പ്രവർത്തനങ്ങൾ നടത്തുന്നവരോടോ അല്ല…മറിച്ച് ; മാനവരാശിയെ കാർന്നുതിന്നുന്ന, ഇതിനോടകം പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്ത ഈ വൈറസ് വിപത്തിനെ എങ്ങനെ വ്യാപിപ്പിക്കാമെന്നു ചിന്താവിഷ്ടരായും പ്രവർത്തന നിരതരായും നടക്കുന്ന തബ്‌ലീഗ് ജമാ അത്തും, അതുപോലുള്ള സാമൂഹ്യ വിരുദ്ധ സംഘടനകൾക്കും എതിരെ തിരിഞ്ഞിരുന്നെങ്കിൽ, രോഗം പരത്താനായി മാത്രം തുപ്പിയും തൂറിയും നടക്കുന്നവർക്കെതിരെ ഒരു വാക്കെങ്കിലും ശബ്‌ദിച്ചിരുന്നെങ്കിൽ അതൊരു രാജ്യനന്മ ലാക്കാക്കിയുള്ള പ്രവർത്തനമാകുമായിരുന്നു എന്ന് പറയാതെ വയ്യ….കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്നവരോടും, വ്യാജ വാർത്ത മാത്രം പടച്ചു വിടാൻ കാത്തിരിക്കുന്നവരോടും ഇതല്ലാതെ മറ്റെന്തു പറയാൻ. 

             സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്
           R.Subhash-chief editor, Rtd.Indian Navy,Electronic Engr  Director -Moments detective agency